< Back
Kerala
വഞ്ചിയൂരില്‍ സിപിഎം കള്ളവോട്ട് ചെയ്‌തെന്ന് ആരോപണം: സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി
Kerala

വഞ്ചിയൂരില്‍ സിപിഎം കള്ളവോട്ട് ചെയ്‌തെന്ന് ആരോപണം: സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി

Web Desk
|
9 Dec 2025 3:05 PM IST

സിപിഎം കള്ളവോട്ട് ചെയ്തത് ചോദ്യംചെയ്തതാണ് മർദനത്തിന് കാരണമെന്ന് ബിജെപി പ്രവർത്തകർ പ്രതികരിച്ചു

തിരുവനന്തപുരം: വഞ്ചിയൂരില്‍ സിപിഎം ട്രാന്‍സ്‌ജെന്‍ഡര്‍ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് മര്‍ദനമേറ്റ ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തുകയാണ്. പരാതി നല്‍കുകയാണെങ്കില്‍ മാത്രമേ തങ്ങള്‍ കേസെടുക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്നതിനിടെയാണ് തങ്ങളെ മര്‍ദിച്ചതെന്ന് മര്‍ദനമേറ്റ ബിജെപി പ്രവര്‍ത്തകന്‍ പ്രതികരിച്ചു.

'കള്ളവോട്ട് ചെയ്യുന്നതിനായി പൊലീസ് സിപിഎമ്മിന് ഒത്താശ ചെയ്തുകൊടുക്കുകയാണ്. ജനാധിപത്യത്തെ ഇവര്‍ കശാപ്പ് ചെയ്യുകയാണ്. ചോദ്യംചെയ്ത ബിജെപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി'. ഗുണ്ടായിസത്തോടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും വഞ്ചിയൂര്‍ വാര്‍ഡ് ബൂത്ത് രണ്ടില്‍ റീപോളിങ് നടത്തണമെന്നും ബിജെപി പ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.

പ്രദേശത്ത് ബിജെപി പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്.

Similar Posts