< Back
Kerala
2019ലെ കെ.എസ്.ഇ.ബി മസ്ദൂര്‍ നിയമനത്തില്‍ ക്രമക്കേടെന്ന് ആരോപണം
Kerala

2019ലെ കെ.എസ്.ഇ.ബി മസ്ദൂര്‍ നിയമനത്തില്‍ ക്രമക്കേടെന്ന് ആരോപണം

Web Desk
|
30 July 2021 8:32 AM IST

പി.എസ്.സി വഴി നിയമനം ലഭിച്ച ഉദ്യോഗാര്‍ഥികളില്‍ പലര്‍ക്കും യോഗ്യതയില്ലെന്ന് കെ.എസ്.ഇ.ബി നല്‍കിയ രേഖകളില്‍ തന്നെ വ്യക്തം

യോഗ്യതയുളളവരെ പുറത്ത് നിര്‍ത്തി കെ.എസ്.ഇ.ബി മസ്ദൂര്‍ നിയമനം. 2019ലെ മസ്ദൂര്‍ നിയമനവുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പി.എസ്.സി വഴി നിയമനം ലഭിച്ച ഉദ്യോഗാര്‍ഥികളില്‍ പലര്‍ക്കും യോഗ്യതയില്ലെന്ന് കെ.എസ്.ഇ.ബി നല്‍കിയ രേഖകളില്‍ തന്നെ വ്യക്തം. ഇക്കാര്യം ചൂണ്ടിക്കാട്ടി കരാര്‍ ജീവനക്കാര്‍ നല്‍കിയ കേസില്‍ കോടതി ഇടപെടലുണ്ടായിട്ടും അധികൃതര്‍ പ്രശ്നപരിഹാരം കണ്ടിട്ടില്ല.

കെ.എസ്.ഇ.ബിയില്‍ താല്‍ക്കാലിക ജീവനക്കാരായിരുന്ന 800ലധികം പേര്‍ മസ്ദൂര്‍ റാങ്ക് ലിസ്റ്റിലുണ്ടെങ്കിലും ഇവരെ തഴഞ്ഞ് യോഗ്യതയില്ലാത്തവര്‍ക്ക് നിയമനം നല്‍കി എന്നാണ് ആരോപണം. 1200 ദിവസം ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തണമെന്ന് 2004ല്‍ ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍ ഉത്തരവുണ്ട്. ഇതിനെതിരെ കെ.എസ്.ഇ.ബി കോടതിയെ സമീപിച്ചു. സുപ്രിം കോടതി വരെ പോയ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ട്രിബ്യൂണല്‍ വിധി അംഗീകരിക്കപ്പെട്ടു. 2018ല്‍ പി.എസ്.സി പരീക്ഷ നടത്തി. കരാര്‍ ജീവനക്കാര്‍ക്ക് വേണ്ടി നടത്തിയ പരീക്ഷയില്‍ മറ്റ് പലരെയും തിരുകിക്കയറ്റി നിയമനം അട്ടിമറിച്ചു എന്നാണ് ആരോപണം.

നിയമനം ലഭിച്ചവരില്‍ പലര്‍ക്കും യോഗ്യതയില്ലെന്ന് കെ.എസ്.ഇ.ബി രേഖകളില്‍ തന്നെ വ്യക്തം. 2004ന് മുന്‍പ് 1200 ദിവസത്തെ പ്രവൃത്തി പരിചയം ലഭിക്കണമെങ്കില്‍ 1998ലെങ്കിലും ജോലിയില്‍ കയറണം. വ്യവസ്ഥ ഇങ്ങനെയാണെന്നിരിക്കെയാണ് 1984 ല്‍ ജനിച്ചവര്‍ക്ക് വരെ ഇപ്പോള്‍ പി.എസ്.സി വഴി നിയമനം ലഭിച്ചിരിക്കുന്നത്. യഥാര്‍ഥ യോഗ്യതയും പ്രവൃത്തി പരിചയവും ഉളളവരെ പരിഗണിക്കാതെ നിയമനം നടത്തിയത് പി.എസ്.സിയും കെ.എസ്.ഇ.ബിയും തമ്മിലെ ഒത്തുകളിയാണെന്നാണ് ഇവരുടെ ആരോപണം.



Related Tags :
Similar Posts