< Back
Kerala

Kerala
കഴക്കൂട്ടത്ത് മോഷണക്കേസിൽ അല്ലു അർജുനും ലുക്മാനും അറസ്റ്റിൽ
|25 Oct 2023 11:15 AM IST
മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിലാണ് കഴക്കൂട്ടം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: കഴക്കൂട്ടത്ത് മോഷണക്കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. മൈലമൂട് പാങ്ങോട് സ്വദേശി അല്ലു അർജുൻ (20), പള്ളിക്കൽ സ്വദേശി ലുക്മാൻ (21) എന്നിവരാണ് അറസ്റ്റിലായത്. ബ്ലോക്ക് ഓഫീസിന് സമീപം പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിലാണ് കഴക്കൂട്ടം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.