< Back
Kerala
കെ- റെയിൽ: അലോക് വർമ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തി
Kerala

കെ- റെയിൽ: അലോക് വർമ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തി

Web Desk
|
20 April 2022 10:55 AM IST

കന്റോൺമെന്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ പ്രാഥമിക സാധ്യതാ പഠനം നടത്തിയ സംഘത്തിന്റെ തലവൻ അലോക് കുമാർ വർമ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. കന്റോൺമെന്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് പോകുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. വി.ഡി സതീശനുമായി മികച്ച ചര്‍ച്ചയാണ് നടന്നതെന്നും അലോക് വര്‍മ പ്രതികരിച്ചു. സില്‍വര്‍ ലൈന്‍ ഡി.പി.ആറില്‍ ഒരുപാട് തിരിമറികൾ നടന്നു. സിൽവർ ലൈൻ ആദ്യം ബ്രോഡ് ഗേജിൽ ചെയ്യാനായിരുന്നു തീരുമാനം. സ്റ്റാൻഡേർഡ് ഗേജ് ആയിരുന്നില്ല. കെ- റെയിൽ പറയുന്നത് അടിമുടി കള്ളമാണെന്നും ഒന്നും വിശ്വസിക്കരുതെന്നും അലോക് വര്‍മ പറഞ്ഞു.

എങ്ങനെ കള്ളം പറയണം എന്ന് കെ- റെയിലിനറിയാം തനിക്ക് അത് ബോധ്യമുണ്ട്. സിൽവർ ലൈൻ പദ്ധതി മുഴുവൻ നശിപ്പിക്കുന്നത് കെ- റെയിലാണെന്നും അലോക് വര്‍മ ആരോപിച്ചു. മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്താന്‍ അലോക് വര്‍മ അനുമതി തേടിയെങ്കിലും നിഷേധിക്കപ്പെട്ടിരുന്നു.

Similar Posts