< Back
Kerala

Kerala
ഇടുക്കി സീറ്റ് ലഭിച്ചില്ല; രാജിക്കൊരുങ്ങി അലോഷ്യസ് സേവ്യര്‍
|19 March 2026 3:09 PM IST
പൂഞ്ഞാര്‍ സീറ്റിലാണ് നിലവില്‍ അലോഷ്യസ് സേവ്യറെ പരിഗണിക്കുന്നത്
കൊച്ചി: രാജിക്കൊരുങ്ങി കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യര്‍. ഇടുക്കി സീറ്റ് ലഭിക്കില്ലെന്ന് വന്നതോടെയാണ് രാജി വെക്കാനൊരുങ്ങുന്നത്. പൂഞ്ഞാര്‍ സീറ്റിലാണ് നിലവില്‍ അലോഷ്യസ് സേവ്യറെ പരിഗണിക്കുന്നത്. അലോഷ്യസിനെ പിന്തുണച്ച് പത്ത് സംസ്ഥാന ഭാരവാഹികളും രാജിക്ക്.
എന്നാൽ, രാജിവാര്‍ത്ത അവാസ്തവമെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഹൃദയത്തുടിപ്പാണ് കെഎസ് യു എന്നും അലോഷ്യസ് സേവ്യര്‍. കെ.സി വേണുഗോപാല്‍ അലോഷ്യസ് സേവ്യറുമായി സംസാരിച്ചു.
അതേസമയം, പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിൽ അനുകൂലികളുടെ പ്രകടനം. കുറുപ്പുംപടി പാർട്ടി ഓഫീസിലേക്കാണ് പ്രവർത്തകർ എത്തിയത്. ടൗണിൽ പ്രകടനവും നടത്തി. പെരുമ്പാവൂരിൽ കുന്നപ്പിള്ളിയാണ് നേതാവെന്നും പ്രവർത്തകർ.