< Back
Kerala
മുല്ലപെരിയാർ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് അൽഫോൻസ് കണ്ണന്താനം
Kerala

മുല്ലപെരിയാർ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് അൽഫോൻസ് കണ്ണന്താനം

Web Desk
|
2 Dec 2021 4:37 PM IST

ഡാമിന് അപകടം സംഭവിച്ചാൽ വലിയ ദുരന്തമാകുമെന്നും അൽഫോൻസ് കണ്ണന്താനം

മുല്ലപെരിയാർ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് അൽഫോൻസ് കണ്ണന്താനം രാജ്യസഭയിൽ ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങൾ വലിയ ആശങ്കയോടെയാണ് കഴിയുന്നതെന്നും ഡാമിന് അപകടം സംഭവിച്ചാൽ വലിയ ദുരന്തമാകുമെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു.

അതേസമയം, മുല്ലപ്പെരിയാർ ഡാമിലെ നീരൊഴുക്ക് കൂടിയതിനെ തുടർന്ന് രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി. ഇതോടെ ആകെ ഉയർത്തിയത് ഏഴു ഷട്ടറുകളാണ്. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Similar Posts