< Back
Kerala
സി.ആർ ഓമനക്കുട്ടനെ അനുസ്മരിച്ച് മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥികൾ
Kerala

സി.ആർ ഓമനക്കുട്ടനെ അനുസ്മരിച്ച് മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥികൾ

Web Desk
|
26 Sept 2023 7:15 AM IST

'ഓമനയോർമ' എന്ന പേരിലാണ് അനുസ്മരണം സംഘടിപ്പിച്ചത്

കൊച്ചി: അന്തരിച്ച എഴുത്തുകാരൻ പ്രൊഫ. സി.ആർ ഓമനക്കുട്ടനെ അനുസ്മരിച്ച് മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥികൾ. 'ഓമനയോർമ' എന്ന പേരിലാണ് അനുസ്മരണം സംഘടിപ്പിച്ചത്. ചടങ്ങിൽ കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

പ്രൊഫസർ ഓമനക്കുട്ടൻ അരനൂറ്റാണ്ടുകാലം അധ്യാപകനായിരുന്ന മഹാരാജാസിലാണ് അദ്ദേഹത്തിന്റെ ശിഷ്യരും, സുഹൃത്തുക്കളും ഒത്തുകൂടിയത്. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ സുഹൃത്തുക്കളും ശിഷ്യരും പങ്കുവെച്ചു.

സി.എൻ മോഹനൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, സുനിൽ പി ഇളയിടം, സുഭാഷ് ചന്ദ്രൻ, ഉണ്ണി ആർ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ തുടങ്ങി കലാസാംസ്‌കാരിക രംഗത്ത പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

Similar Posts