< Back
Kerala
സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയെ മര്‍ദിച്ച ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍
Kerala

സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയെ മര്‍ദിച്ച ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍

Web Desk
|
3 July 2021 8:32 PM IST

കഴിഞ്ഞദിവസമാണ് ഗര്‍ഭിണിയായ യുവതിക്കും പിതാവിനും മര്‍ദനമേറ്റതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

ആലുവ ആലങ്ങാട് ഗര്‍ഭിണിയായ യുവതിയെയും പിതാവിനെയും മര്‍ദിച്ച കേസില്‍ രണ്ട് പേരെ ആലുവ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവ് നോര്‍ത്ത് പറവൂര്‍ മന്നം തോട്ടത്തില്‍ പറമ്പ് വീട് മുഹമ്മദലി ജവഹര്‍ (28) ഇയാളുടെ സുഹൃത്തായ മന്നം മില്ലുപടി മങ്ങാട്ട് പറമ്പില്‍ വീട്ടില്‍ സഫല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന ഇവര്‍ വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.

കഴിഞ്ഞദിവസമാണ് ഗര്‍ഭിണിയായ യുവതിക്കും പിതാവിനും മര്‍ദനമേറ്റതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. നാലുമാസം ഗര്‍ഭിണിയായ യുവതിയെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ജവഹര്‍ മര്‍ദിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച യുവതിയുടെ പിതാവിനും മര്‍ദനത്തില്‍ പരിക്കേറ്റു. ഇരുവരും പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ജവഹര്‍, ഭര്‍തൃമാതാവ് സുബൈദ, രണ്ട് സഹോദരിമാര്‍, ജൗഹറിന്റെ സുഹൃത്ത് എന്നിവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിനും യുവതിയെ മര്‍ദിച്ചതിനും പോലീസ് കേസെടുത്തിരുന്നു. പ്രതിയെ പിടികൂടാതെ പൊലീസ് ഒത്തുകളിക്കുകയാണെന്ന് ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് ആരോപിച്ചിരുന്നു.

Similar Posts