< Back
Kerala
Aluva murder ,Aluva, elder brother  died after being stabbed by his younger brother, Aluva  police,ആലുവ കൊലപാതകം, അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠൻ മരിച്ചു,

ഡെന്നി

Kerala

ആലുവയിൽ അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠൻ മരിച്ചു

Web Desk
|
29 Sept 2023 12:01 PM IST

ഗുരുതരമായി പരിക്കേറ്റ ഡെന്നി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു

ആലുവ: എറണാകുളം ആലുവയിൽ അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠൻ മരിച്ചു. ആലുവ സ്വദേശി ഡെന്നി (40) ആണ് മരിച്ചത്. ഈ മാസം 12 നാണ് അനുജനായ ഡാനി ഡെന്നിയെ കുത്തിയത്.

മാതാവിൽ നിന്ന് ലഭിച്ച കുടുംബ വീട് വിറ്റതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ ഡെന്നി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അനുജൻ ഡാനിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Tags :
Similar Posts