< Back
Kerala

Kerala
ഇതര മതസ്ഥനുമായി പ്രണയം; 14കാരിയെ വിഷം കൊടുത്ത് കൊല്ലാൻ പിതാവിന്റെ ശ്രമം
|1 Nov 2023 4:22 PM IST
പുല്ല് കരിക്കാനുപയോഗിക്കുന്ന മാരക വിഷമാണ് പ്രതി കുട്ടിയുടെ വായിൽ ബലമായി ഒഴിച്ചത്
ആലുവ: ആലുവയിൽ 14കാരിയെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച അച്ഛൻ പിടിയിൽ. ഇതര മതസ്ഥനുമായുള്ള പ്രണയത്തിന്റെ പേരിലാണ് കൊലപാതകശ്രമം. ഗുരുതരാവസ്ഥയിൽ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.
ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം. പുല്ല് കരിക്കാനുപയോഗിക്കുന്ന മാരക വിഷമാണ് പ്രതി കുട്ടിയുടെ വായിൽ ബലമായി ഒഴിച്ചത്. കുട്ടിയുടെ ഫോണടക്കം പിതാവ് വാങ്ങി വച്ചിരുന്നു. യുവാവുമായുള്ള കുട്ടിയുടെ ബന്ധം പല തവണ തടഞ്ഞെങ്കലും വീണ്ടും തുടർന്നതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കമ്പി വടി കൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിച്ച പാടുകളുണ്ട്. മർദനത്തിന് ശേഷം വായിൽ വിഷം ഒഴിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതിയെ ആലുവ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.