< Back
Kerala

Kerala
ആലുവയിൽ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസ്; പ്രധാന പ്രതി അറസ്റ്റില്‍
|21 May 2022 6:29 PM IST
പറവൂർ സ്വദേശി അൻഷാദാണ് അറസ്റ്റിലായത്.
എറണാകുളം: ആലുവയിൽ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. പറവൂർ വെടിമറ കാഞ്ഞിരപ്പറമ്പ് സ്വദേശി അൻഷാദാണ് അറസ്റ്റിലായത്. ഇയാൾ ഉൾപ്പടെ അഞ്ച് പേർക്കെതിരെ പൊലീസ് ലൂക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പറവൂരിലെ ഒരു ബന്ധുവീട്ടിൽ ഒളിവിൽ കഴിയവേ ആണ് പൊലീസ് അന്‍ഷാദിനെ അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അൻഷാദിനെ പിടികൂടിയത്.
മാര്‍ച്ച് 31ന് പുലർച്ചെ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെ ഏഴംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പെടെ തട്ടിക്കൊണ്ടുപോയത്.മർദ്ദിച്ച ശേഷം ഇയാളെ കളമശേരിയിൽ ഇറക്കി വിട്ടു . പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു.