< Back
Kerala

Kerala
ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ പില്ലറിൽ ഇടിച്ച് അപകടം; രണ്ട് മരണം
|2 May 2024 6:19 AM IST
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയം
എറണാകുളം: ആലുവ മുട്ടത്ത് നിയന്ത്രണം വിട്ട ലോറി മെട്രോ പില്ലറിൽ ഇടിച്ച് രണ്ടു മരണം. ആന്ധ്രയിൽ നിന്നും മത്സ്യവുമായെത്തിയ കണ്ടൈനർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിലുണ്ടായിരുന്ന ആന്ധ്ര നെല്ലൂർ സ്വദേശികളായ യല്ലാണ്ടി മല്ലികാർജ്ജുനയും ഷെയ്ക്ക് ഹബീബ് ബാഷയുമാണ് മരിച്ചത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കേളേജിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. അപകടത്തില്‍ കണ്ടെയ്നര്‍ ലോറിയുടെ എഞ്ചിൻ ക്യാബിൻ പൂര്‍ണമായും തകര്‍ന്നു.