< Back
Kerala
മോഫിയയുടെ മരണം, ഡിവൈഎസ്പി റിപ്പോർട്ട് കൈമാറി; സിഐക്കെതിരെ  കോൺഗ്രസ് പ്രതിഷേധം
Kerala

മോഫിയയുടെ മരണം, ഡിവൈഎസ്പി റിപ്പോർട്ട് കൈമാറി; സിഐക്കെതിരെ കോൺഗ്രസ് പ്രതിഷേധം

Web Desk
|
24 Nov 2021 12:34 PM IST

ഭർത്താവ്, മാതാപിതാക്കൾ,ആലുവ സി ഐ എന്നിവരുടെ പങ്ക് സംബന്ധിച്ച റിപ്പോർട്ടാണ് കൈമാറിയത്.

ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ മരണത്തിൽ ഡിവൈഎസ്പി എസ്പി ക്ക് റിപ്പോർട്ട് കൈമാറി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിഐ സുധീറിനെതിരെ നടപടി ഉണ്ടായേക്കും. ആരോപണ വിധേയനായ സുധീറിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ സമരം.

ഭർത്താവ്, മാതാപിതാക്കൾ,ആലുവ സി ഐ എന്നിവരുടെ പങ്ക് സംബന്ധിച്ച റിപ്പോർട്ടാണ് ഡിവൈഎസ്പി കൈമാറിയത്. മോഫിയയുടെ മരണത്തിൽ ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് ആലുവ റൂറൽ എസ് പി പറഞ്ഞു. അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം മാത്രം സിഐ ക്കെതിരെ നടപടിയെന്നും എസ് പി വ്യക്തമാക്കി.

മോഫിയയുടെ ആതമഹത്യക്കുറിപ്പിൽ ആദ്യപേര് ആലുവ സിഐ സിഐ സുധീറിന്റേതായിരുന്നു. അതിനിടെ സിഐക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയിട്ടുണ്ട് . ഗാര്‍ഹിക പീഡന പരാതിയുമായി സമീപിച്ച യുവതിയെ സിഐ അപമാനിച്ചെന്നാണ് പരാതി.

മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുഹൈലും മാതാപിതാക്കളും അറസ്റ്റിലായിരുന്നു. പുലര്‍ച്ചെ ഉപ്പുകണ്ടത്തെ ബന്ധുവീട്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മോഫിയയുടെ ആത്മഹത്യക്ക് ശേഷം ഇവര്‍ ഒളിവിലായിരുന്നു.

Related Tags :
Similar Posts