< Back
Kerala
അമ്പലമുക്ക് കൊലക്കേസ്: പ്രതി രാജേന്ദ്രനെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും
Kerala

അമ്പലമുക്ക് കൊലക്കേസ്: പ്രതി രാജേന്ദ്രനെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും

Web Desk
|
14 Feb 2022 6:39 AM IST

കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ധരിച്ചിരുന്ന വസ്ത്രവും കണ്ടെത്താനാണ് തെളിവെടുപ്പ്

അമ്പലമുക്ക് കൊലക്കേസ് പ്രതി രാജേന്ദ്രനെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കും. രാവിലെ ഒമ്പതിന് കൊലപാതകം നടന്ന അമ്പലമുക്കിലെ ചെടി വിൽപന കടയിലെത്തിച്ച് തെളിവെടുക്കാനാണ് തീരുമാനം.

പ്രതി കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ധരിച്ചിരുന്ന വസ്ത്രവും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത് കണ്ടെത്താനാണ് തെളിവെടുപ്പ്. ഇത് സംബന്ധിച്ച് പ്രതി ചില സൂചനകൾ നൽകിയിട്ടുണ്ടെങ്കിലും പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. തമിഴ്നാട്ടിൽ എത്തിച്ചും തെളിവെടുപ്പ് നടത്തും. ഏഴു ദിവസത്തേക്കാണ് രാജേന്ദ്രനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്.

അമ്പലമുക്കിലെ ചെടിക്കടയിൽ ജോലി ചെയ്ത വിനീതയെയാണ് രാജേന്ദ്രൻ കഴുത്തറുത്ത് കൊന്നത്.വിനീതയെയടക്കം ഇതുവരെ അഞ്ചുപേരെ പ്രതി കൊലപ്പെടുത്തിയിട്ടുണ്ട്. മോഷണത്തിന്റെ ഭാഗമായാണ് പ്രതി കൊലപാതകങ്ങൾ നടത്തുന്നത്. വിനീതയെ കൊന്ന ശേഷം കടന്ന കടന്നകളഞ്ഞ പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് തിരിച്ചറിഞ്ഞത്. തമിഴ്‌നാട്ടിലെത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വിനീതയെ കൊലപ്പെടുത്തി മോഷ്ടിച്ച നാലരപവന്റെ മാലയും പൊലീസ് കണ്ടെത്തിയിരുന്നു.

Similar Posts