< Back
Kerala
തൃശൂരില്‍ 30 കോടി വിലയുള്ള ആംബര്‍ഗ്രിസ് പിടികൂടി
Kerala

തൃശൂരില്‍ 30 കോടി വിലയുള്ള ആംബര്‍ഗ്രിസ് പിടികൂടി

Web Desk
|
9 July 2021 10:39 PM IST

ആഗോളവിപണിയില്‍ വിലയേറിയ വസ്തുക്കളില്‍ ഒന്നാണ് അംബര്‍ഗ്രിസ് എന്ന തിമിംഗല ഛര്‍ദില്‍

സുഗന്ധലേപന വിപണിയിൽ 30 കോടി രൂപ വില വരുന്ന തിമിംഗല ഛർദിൽ (ആബര്‍ഗ്രിസ്) തൃശൂരില്‍ പിടികൂടി. തൃശൂര്‍ ചേറ്റുവയിൽ നിന്നാണ് 18 കിലോ ഭാരം വരുന്ന ആബര്‍ ഗ്രിസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ വനം വിജിലൻസ് കസ്റ്റഡിയിലെടുത്തു.

വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്. ചേറ്റുവയില്‍ പിടിച്ചെടുത്ത ആബറിന് പതിനെട്ട് കിലോയോളം ഭാരമുണ്ട്.

ആഗോളവിപണിയില്‍ വിലയേറിയ വസ്തുക്കളില്‍ ഒന്നാണ് അംബര്‍ഗ്രിസ്. സുഗന്ധലേപനത്തിനായാണ് ആംബര്‍ഗ്രിസ് ഉപയോഗിക്കുന്നത്. എന്നാല്‍ 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഇത് കൈവശം വെക്കുന്നതും വില്‍ക്കുന്നതും മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.



Related Tags :
Similar Posts