< Back
Kerala

Kerala
പുതിയ മാപ്പില്‍ സൈലന്റ് വാലിക്ക് പകരം തട്ടേക്കാട് പക്ഷി സങ്കേതം; പിഴവ് തിരുത്തി സർക്കാർ
|28 Dec 2022 7:05 PM IST
ഒരേ സർവേ നമ്പർ ഭൂപടത്തിനകത്തും പുറത്തും രേഖപ്പെടുത്തിയിയിരുന്നു
തിരുവനന്തപുരം: സൈലന്റ് വാലിക്ക് പകരം തട്ടേക്കാട് പക്ഷി സങ്കേതം രേഖപ്പെടുത്തിയ ബഫർസോണ്‍ ഭൂപടം തിരുത്തി സർക്കാർ. ശരിയായ മാപ്പ് അപ്ലോഡ് ചെയ്തു. നേരത്തെ സൈലന്‍റ് വാലിക്ക് പകരം നല്‍കിയത് തട്ടേക്കാട് പക്ഷി സങ്കേതമായിരുന്നു. എന്നാല്‍ പുതുക്കിയ ഭൂപടത്തില്‍ മണ്ണാർക്കാട് ഉള്‍പ്പെട്ടിട്ടില്ല.
അതേസമയം ബഫർ സോണിൽ ആശയ കുഴപ്പത്തിനും ആശങ്ക പരത്താനും ആരും മുതിരരുതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സർക്കാർ പ്രവർത്തിക്കുന്നത് ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാനാണ്. വകുപ്പുകളുടെ ഏകോപനത്തിന് യാതൊരു കുറവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.