< Back
Kerala
ആംബുലൻസ് തിരുവനന്തപുരത്തെത്തി; കുഞ്ഞ് ആലിനിലൂടെ അഞ്ച് പേർക്ക് പുതുജീവൻ
Kerala

ആംബുലൻസ് തിരുവനന്തപുരത്തെത്തി; കുഞ്ഞ് ആലിനിലൂടെ അഞ്ച് പേർക്ക് പുതുജീവൻ

Web Desk
|
13 Feb 2026 11:00 PM IST

3.15 മണിക്കൂർ കൊണ്ട് താണ്ടിയത് 221 കിലോമീറ്റർ‌

തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച പത്തു മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങളുമായി പോയ ആംബുലൻസ് തിരുവനന്തപുരത്ത് എത്തി. രാത്രി 10.31 നാണ് ആംബുലൻസ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിയത്. അവിടെ ചികിത്സയിൽ കഴിയുന്ന ആറുമാസം പ്രായമുള്ള കുഞ്ഞിനായാണ് കരൾ എത്തിച്ചത്. വൃക്കകൾ എത്തിച്ചത് മെഡിക്കൽ കോളജിലേക്കാണ്. പത്തുവയസുകാരനായാണ് വൃക്കകൾ എത്തിച്ചത്. ഹൃദയധമനി ശ്രീചിത്ര ആശുപത്രിയിലും എത്തിച്ചു.

എറണാകുളത്ത് നിന്ന് രാത്രി ഏഴുമണിയോടെയാണ് അവ‌യവങ്ങളുമായുള്ള ആംബുലൻസ് യാത്ര തിരിച്ചത്. 221 കിലോ മീറ്റർ ദൂരം 3.15 മണിക്കൂർ കൊണ്ടാണ് താണ്ടിയത്. മാള സ്വദേശിയായിട്ടുള്ള ജയനീഷായിരുന്നു ആംബുലൻസ് ഡ്രൈവർ. വാഹനാപകടത്തിലാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെമകൾ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ മരണം. മൃതദേഹം ഗാർഡ് ഓഫ് ഓണറിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

Related Tags :
Similar Posts