< Back
Kerala
കുന്നംകുളത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; ആറ്‌ പേര്‍ക്ക് പരിക്ക്
Kerala

കുന്നംകുളത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; ആറ്‌ പേര്‍ക്ക് പരിക്ക്

Web Desk
|
10 Aug 2025 4:43 PM IST

ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് മറിഞ്ഞു

തൃശൂര്‍: കുന്നംകുളം കാണിപ്പയ്യൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. ഏഴുപേര്‍ക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. ആംബുലന്‍സിലെ രോഗി കുഞ്ഞിരാമന്‍ (89), കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പയുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് മറിഞ്ഞു.

ആംബുലന്‍സില്‍ ഒരു രോഗിയും ബന്ധുക്കളുമടക്കം അഞ്ചുപേരുണ്ടായിരുന്നു. ചികിത്സകഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോഴാണ് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

പരിക്കുകളോടെ രോഗിയായ കുഞ്ഞിരാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Similar Posts