< Back
Kerala

Kerala
കണ്ണൂർ പരിയാരത്ത് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു
27 March 2022 6:23 PM IST
ബി.ജെ.പി അനുഭാവിയായ ശരത്ത് എന്നയാളുടെ ആംബുലന്‍സ് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കം ഇവിടെ നിലനിന്നിരുന്നു
കണ്ണൂർ: പരിയാരത്ത് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു. പിലാത്തറ സ്വദേശിയും സി.ഐ.ടി.യു പ്രവര്‍ത്തകനുമായ റിജേഷിനാണ് കുത്തേറ്റത്. ആംബുലൻസ് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കുത്തിൽ കലാശിച്ചത്.
ബി.ജെ.പി അനുഭാവിയായ ശരത്ത് എന്നയാളുടെ ആംബുലന്‍സ് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കം ഇവിടെ നിലനിന്നിരുന്നു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്നത്തെ ആക്രമണമെന്നാണ് കരുതുന്നത്.
ആംബുലന്‍സ് പാര്‍ക്ക് ചെയ്യാന്‍ കഴിയാതിരുന്നയാളുടെ പിതാവാണ് ബീര്‍ കുപ്പി ഉപയോഗിച്ച് റിജേഷിനെ കുത്തിയത്. സാരമായി പരിക്കേറ്റ റിജേഷിനെ പരിയാരം മെഡിക്കല്‍ കോളജ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Ambulance driver stabbed in Kannur Pariyaram