< Back
Kerala

Kerala
കോഴിക്കോട് നിന്ന് ബിഹാറിലേക്ക് പോയ ആംബുലൻസിന് നേരെ വെടിവെപ്പ്
|26 Nov 2022 5:12 PM IST
എയർഗൺ കൊണ്ട് വെടിവെച്ചതായി സംശയമുണ്ടെന്ന് ആംബുലൻസ് ഡ്രൈവർ
കോഴിക്കോട്: കോഴിക്കോട് നിന്നും ബിഹാറിലേക്ക് പോയ ആംബുലൻസിന് നേരെ ആക്രമണം. മധ്യപ്രദേശിലെ ജബൽപൂരിൽ വെച്ചാണ് ആക്രമണമുണ്ടായത്. ബിഹാർ സ്വദേശിയുടെ മൃതദേഹവുമായി പോവുകയായിരുന്നു ആംബുലൻസ്. എയർഗൺ കൊണ്ട് വെടിവെച്ചതായി സംശയമുണ്ടെന്ന് ആംബുലൻസ് ഡ്രൈവർ ഫഹദ് പറഞ്ഞു.
കോഴിക്കോട് വെച്ച് ട്രെയിൻ തട്ടി മരിച്ചയാളുടെ മൃതദേഹവുമായി നവംബർ 23നാണ് ആംബുലൻസ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ബിഹാറിലേക്ക് പുറപ്പെട്ടത്. ബിഹാർ പോലീസിനോട് സഹായം ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലന്ന് ഡ്രൈവർ പറയുന്നു. നിലവിൽ ആംബുലൻസ് മൃതദേഹവുമായി ബിഹാറിൽ കുടുങ്ങിക്കിടക്കുകയാണ്.