< Back
Kerala
Ameen Rashid is regular student says high court
Kerala

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലെ എം.എസ്.എഫ് പ്രതിനിധി അമീൻ റാഷിദ് റഗുലർ വിദ്യാർഥി: ഹൈക്കോടതി

Web Desk
|
3 Oct 2023 6:15 PM IST

റഗുലർ വിദ്യാർഥിയല്ലെന്ന പരാതിയിൽ അമീനിന്റെ സെനറ്റ് അംഗത്വം സർവകലാശാല റദ്ദാക്കിയിരുന്നു.

കൊച്ചി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലെ എം.എസ്.എഫ് പ്രതിനിധിയായ അമീൻ റാഷിദ് റഗുലർ വിദ്യാർഥിയെന്ന് ഹൈക്കോടതി. കോളജിൽനിന്ന് പുറത്താക്കിയ പ്രിൻസിപ്പലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. റഗുലർ വിദ്യാർഥിയല്ലെന്ന പരാതിയിൽ അമീനിന്റെ സെനറ്റ് അംഗത്വം സർവകലാശാല റദ്ദാക്കിയിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.

അമീൻ പാലക്കാട് സി ഡാക് കോളജിൽ പഠിക്കുമ്പോൾ തന്നെ പഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റായി ജോലി ചെയ്തിരുന്നുവെന്ന് ആരോപിച്ച് എസ്.എഫ്.ഐയും ഫ്രറ്റേണിറ്റിയും പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് പ്രിൻസിപ്പൽ അമീനെ കോളജിൽനിന്ന് പുറത്താക്കുകയായിരുന്നു. ഇതിനെതിരെയാണ് അമീൻ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്.

Similar Posts