< Back
Kerala

Kerala
സഹകരണ നിയമഭേദഗതി നിയമപരം: ഹൈക്കോടതി
|28 May 2025 10:14 PM IST
വായ്പാ സഹകരണ സംഘങ്ങളിൽ മൂന്ന് തവണ തുടർച്ചയായി ഭരണ സമിതി അംഗങ്ങളായവർക്ക് മത്സരിക്കാൻ വിലക്ക് ഏർപ്പെടുത്തിയായിരുന്നു ഭേദഗതി.
കൊച്ചി:സഹകരണ നിയമഭേദഗതി നിയമപരമെന്ന് ഹൈക്കോടതി. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബഞ്ച് റദ്ദാക്കി. സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് നടപടി. വായ്പാ സഹകരണ സംഘങ്ങളിൽ മൂന്ന് തവണ തുടർച്ചയായി ഭരണ സമിതി അംഗങ്ങളായവർക്ക് മത്സരിക്കാൻ വിലക്ക് ഏർപ്പെടുത്തിയായിരുന്നു ഭേദഗതി.