< Back
Kerala

Kerala
'വഖഫ് നിയമ ഭേദഗതി വഖഫ് ഭൂമി തട്ടിയെടുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം'; മുഖ്യമന്ത്രി
|25 Nov 2024 9:00 PM IST
കമ്മീഷനെ നിയമിച്ചത് നിയമോപദേശം ലഭിക്കാൻ
കണ്ണൂർ: വഖഫ് നിയമ ഭേദഗതി വഖഫ് ഭൂമി തട്ടിയെടുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം, ഒരു പ്രത്യേക വിഷയമായി സർക്കാർ പരിഗണിക്കുന്നു. കാലങ്ങളായി ഇവിടെ താമസിക്കുന്ന ആളുകൾ ഒഴിഞ്ഞുപോകേണ്ടി വരുമോ എന്ന ആശങ്കയിലാണ് എന്നാൽ അവരുടെ സംരക്ഷണം സർക്കാർ ഉറപ്പ് വരുത്തും. ആരെയും ഒഴിപ്പിക്കില്ല എന്നാണ് സർക്കാർ നയം. നിയമപരമായ നിലപാട് മാത്രമേ സർക്കാരിന് സ്വീകരിക്കാൻ കഴിയൂ,അത് സർക്കാർ പരിശോധിക്കും. നിയമോപദേശം ലഭിക്കേണ്ടതുണ്ട്, അതിനാണ് കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ചത്. മൂന്ന് മാസം കൊണ്ട് റിപ്പോർട്ട് ലഭിക്കും.സ്റ്റേ നീക്കാൻ ഹൈക്കോടതിയെ സമീപിക്കും. ഇക്കാര്യങ്ങൾ സമരക്കാരെ സർക്കാർ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു