< Back
Kerala
വിവാദങ്ങൾക്കിടെ അവധി അപേക്ഷ നൽകി കേരള സർവകലാശാല രജിസ്ട്രാർ
Kerala

വിവാദങ്ങൾക്കിടെ അവധി അപേക്ഷ നൽകി കേരള സർവകലാശാല രജിസ്ട്രാർ

Web Desk
|
9 July 2025 6:36 PM IST

ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവധി അപേക്ഷിച്ചിരിക്കുന്നത്

തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിവാദങ്ങൾക്കിടെ രജിസ്ട്രാർ അവധി അപേക്ഷ നൽകി. ജൂലൈ ഒൻപത് മുതൽ അനിശ്ചിതകാലത്തേക്കാണ് അവധി അപേക്ഷ. സസ്‌പെൻഷനിലുള്ള ഒരാളുടെ അപേക്ഷയ്ക്ക് എന്ത് പ്രസക്തിയെന്നായിരുന്നു വിസിയുടെ മറുപടി ചോദ്യം.

ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവധി അപേക്ഷിച്ചിരിക്കുന്നത്. വിസി മോഹൻ കുന്നുമ്മലിനാണ് അപേക്ഷ നൽകിയത്. തന്റെ സസ്‌പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയതാണെന്നും സസ്‌പെൻഷൻ പരിശോധിക്കേണ്ടത് സിൻഡിക്കേറ്റാണെന്നും കെ എസ് അനിൽകുമാർ പ്രതികരിച്ചു.

watch video:

Similar Posts