< Back
Kerala
അമിത് ഷാ കേരളത്തിൽ
Kerala

അമിത് ഷാ കേരളത്തിൽ

Web Desk
|
12 July 2025 6:43 AM IST

ബിജെപി നിർവാഹക സമിതി യോഗത്തിലും പങ്കെടുക്കും

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ. ബിജെപി പരിപാടികളിൽ പങ്കെടുക്കാനാണ് അമിത് ഷാ കേരളത്തിൽ എത്തിയത്. രാവിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ കെജി മാരാർ സ്മാരക സ്തൂപം അമിത് ഷാ അനാച്ഛാദനം ചെയ്യും. ബിജെപി നിർവാഹക സമിതി യോഗത്തിലും പങ്കെടുക്കും. തുടർന്ന് ബിജെപി പഞ്ചായത്ത് തല നേതൃ യോഗത്തെയും അമിത് ഷാ അഭിസംബോധന ചെയ്യും.

വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് ബിജെപിയെ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ ആകും അമിത് ഷാ കേരള നേതാക്കൾക്ക് നൽകുക. രാജീവ് ചന്ദ്രശേഖരൻ അധ്യക്ഷനായ ശേഷമുള്ള സംസ്ഥാന ബിജെപിയിലെ പ്രശ്നങ്ങൾ മുതിർന്ന നേതാക്കൾ അമിത് ഷായുടെ ശ്രദ്ധയിൽപ്പെടുത്തിയേക്കും.

Related Tags :
Similar Posts