< Back
Kerala
ജോജു വിഷയത്തിൽ അമ്മ മൗനം പാലിച്ചു, ഇടവേള ബാബു മറുപടി പറയണം; ഗണേഷ്‌കുമാർ
Kerala

'ജോജു വിഷയത്തിൽ 'അമ്മ' മൗനം പാലിച്ചു, ഇടവേള ബാബു മറുപടി പറയണം'; ഗണേഷ്‌കുമാർ

Web Desk
|
4 Nov 2021 5:09 PM IST

കാലാകാരൻ എന്നതു കൊണ്ടാണ് നിലവിൽ താൻ ഈ വിഷയത്തിൽ ഇടപെടുന്നത്. തന്റെ പ്രതിഷേധം സംഘടനയിൽ അറിയിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

കോൺഗ്രസ്-ജോജു വിഷയത്തിൽ ജോജുവിന് അമ്മ സംഘടന ഒരു പിന്തുണയും നൽകിയില്ലെന്ന് കെ ബി ഗണേഷ് കുമാർ. എന്ത് കൊണ്ട് അമ്മ മൗനം പാലിച്ചെന്ന് അറിയില്ലെന്നും അമ്മ സെക്രട്ടറി ഇടവേള ബാബു ഇതിന് മറുപടി പറയണമെന്നും ഗണേഷ്‌കുമാർ പറഞ്ഞു.

ജോജുവിനെതിരെ ഇത്രയും വലിയ ഒരു അക്രമണം ഉണ്ടായിട്ടും അമ്മ ഔദ്യോഗികമായി ഒരു കുറിപ്പു പോലും ഇറക്കിയില്ലെന്നത് ആശ്ചര്യമാണ്. കോൺഗ്രസ് നേതാക്കൾ പോലും സംഭവത്തിൽ അപലപിച്ചപ്പോൾ അമ്മ സെക്രട്ടറി മൗനം പാലിച്ചു. കാലാകാരൻ എന്നതു കൊണ്ടാണ് നിലവിൽ താൻ ഈ വിഷയത്തിൽ ഇടപെടുന്നത്. തന്റെ പ്രതിഷേധം സംഘടനയിൽ അറിയിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.

ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് എറണാകുളത്ത് സംഘടിപ്പിച്ച ഉപരോധ സമരത്തിനെതിരെ ജോജു പ്രതികരിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. ജോജുവും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വലിയ വാക്കുതർക്കമാണുണ്ടായത്. കോൺഗ്രസ് പ്രവർത്തകർ ജോജുവിൻറെ കാറിൻറെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തിരുന്നു.

Related Tags :
Similar Posts