< Back
Kerala
ആംബുലൻസ് അപകടത്തിൽപ്പെട്ട് കോവിഡ് രോഗി മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
Kerala

ആംബുലൻസ് അപകടത്തിൽപ്പെട്ട് കോവിഡ് രോഗി മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

Web Desk
|
25 Sept 2021 8:22 AM IST

കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുന്ന വഴിക്കാണ് അപകടം നടക്കുന്നത്

ആലപ്പുഴ എരമല്ലൂരിൽ കോവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് ഒരാള്‍ മരിച്ചു.ആംബുലന്‍സിലുണ്ടായിരുന്ന കൊല്ലം തിരുമുല്ലവാരം സ്വദേശി ഷീല പിള്ള (65) ആണ് മരിച്ചത്. ദേശീയപാതയില്‍ വെച്ചാണ് സംഭവം.

കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകുന്ന വഴിക്കാണ് അപകടം നടക്കുന്നത്. ഷീലയുടെ മകനും ഭാര്യയും ആംബുലൻസിലുണ്ടായിരുന്നു. ഇവര്‍ക്ക് രണ്ട് പേര്‍ക്കും പരിക്കുണ്ട്. ആംബുലന്‍സ് ഡ്രൈവറുടെ നിലയും ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.

Similar Posts