< Back
Kerala

Kerala
അമീബിക്ക് മസ്തിഷ്ക ജ്വരം; കോഴിക്കോട് 13കാരി മരിച്ചു
|25 Jun 2024 2:25 PM IST
പനി, തലവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടി ചികിത്സയിൽ കഴിഞ്ഞത്
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കണ്ണൂർ സ്വദേശിനിയായ പെൺകുട്ടി മരിച്ചത്. തോട്ടട രാഗേഷ് ബാബുവിൻ്റെയും ധന്യയുടെയും മകൾ ദക്ഷിണ(13) ആണ് മരിച്ചത്. 13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചാണെന്ന് പരിശോധനാ ഫലം പുറത്തുവന്നു.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ അസുഖം കൂടുതലായതോടെ ജൂൺ 12 നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി, തലവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടി ചികിത്സയിൽ കഴിഞ്ഞത്. രോഗത്തിന്റെ ഉറവിടം അന്വേഷിച്ചുവരുകയാണ്.