< Back
Kerala
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് ഒളവണ്ണ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്‌
Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് ഒളവണ്ണ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്‌

Web Desk
|
28 Aug 2025 9:52 AM IST

43കാരി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്

കോഴിക്കോട്: ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഒളവണ്ണ സ്വദേശിക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. 43കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12 ആയി.

ഇതില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്‍റെ നില അതീവഗുരുതരമായി തുടരുകയാണ്.ചികിത്സയിലുള്ള മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.



Similar Posts