< Back
Kerala

Kerala
തിരുവനന്തപുരത്ത് മൂന്നുപേർക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു
|5 Aug 2024 4:22 PM IST
കഴിഞ്ഞ മാസം 23ന് മരിച്ച യുവാവിനും രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നുപേർക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മുന്നുപേരും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കഴിഞ്ഞ മാസം 23ന് മരിച്ച യുവാവിനും രോഗം സ്ഥിരീകരിച്ചു.
പായൽ പിടിച്ചുകിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുന്നവർ മുൻകരുതൽ എടുക്കണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. കെട്ടിക്കിടക്കുന്ന മലിനമായ വെള്ളത്തിൽ കുളിക്കരുതെന്നും ഡോക്ടർമാർ പറഞ്ഞു.