< Back
Kerala

Kerala
അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് ഒരു മരണം കൂടി
|19 Sept 2025 8:01 PM IST
ചാവക്കാട് സ്വദേശി റഹീമിന് ഇന്ന് രാവിലെയാണ് രോഗം സ്ഥിരീകരിച്ചത്
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. തൃശൂർ ചാവക്കാട് സ്വദേശിയായ റഹീമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് റഹീമിന് രോഗം സ്ഥിരീകരിക്കുന്നത്.
കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നിന്നാണ് റഹീമിനെ മെഡിക്കൽ കോളജിൽ എത്തിച്ചത്. മെഡിക്കൽ കോളജിൽ എത്തിക്കുന്ന സമയത്ത് അബോധാവസ്ഥയിലായിരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അബോധാവസ്ഥയിൽ കണ്ടെത്തിയ വയോധികനെ നാട്ടുകാർ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്ന് രാവിലെയോടെയാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്.
അബോധാവസ്ഥയിൽ തുടരുകയായിരുന്ന രോഗിക്ക് മറ്റ് അസുഖങ്ങളുണ്ടായിരുന്നതായും ഡോക്ടർമാർ അറിയിച്ചു.നിലവിൽ ഒൻപത് രോഗികളാണ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. ഒരാൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്.