< Back
Kerala

Kerala
വീണ്ടും ജീവനെടുത്ത് അമീബിക് മസ്തിഷ്ക ജ്വരം; മരിച്ചത് കൊല്ലം സ്വദേശിനി
|12 Oct 2025 6:27 AM IST
11 ദിവസത്തിനിടെ സംസ്ഥാനത്തെ മൂന്നാമത്തെ മരണമാണിത്
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയായ 48 വയസ്സുകാരിയാണ് ഇന്നലെ മരിച്ചത്. കശുവണ്ടി തൊഴിലാളിയായിരുന്നു ഇവര്‍.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സെപ്റ്റംബർ 23ന് മെഡിക്കൽ കോളേജിൽ നടത്തിയപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 11 ദിവസത്തിനിടെ സംസ്ഥാനത്തെ മൂന്നാമത്തെ മരണമാണിത്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 100 അധികം പേർക്ക് രോഗം പിടപിട്ടെന്നാണ് കണക്ക്.ഇതിൽ 23 പേർ മരിച്ചു. നിലവിൽ രോഗം സ്ഥിരീകരിച്ച് സംസ്ഥാനത്താകെ 14 പേർ ചികിത്സയിലുണ്ട്.