< Back
Kerala
ഒൻപതുകാരനെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; അയൽവാസിയായ പ്രതി അറസ്റ്റിൽ
Kerala

ഒൻപതുകാരനെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; അയൽവാസിയായ പ്രതി അറസ്റ്റിൽ

Web Desk
|
22 Jan 2025 3:23 PM IST

അഞ്ചൽ സ്വദേശി മണിക്കുട്ടൻ ആണ് പൊലീസിന്റെ പിടിയിലായത്

കൊല്ലം: കൊല്ലം അഞ്ചലിൽ ഒൻപതു വയസ്സുകാരനെ ജനലിൽ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച 35കാരൻ പിടിയിൽ. അഞ്ചൽ തേവർതോട്ടം കണിക്കോണം ചരുവിളപുത്തൻവീട്ടിൽ മണിക്കുട്ടൻ ആണ് പോക്സോ കേസിൽ അഞ്ചൽ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കൊതുകുതിരി വാങ്ങാനായി മണിക്കുട്ടന്റെ വീട്ടിലെത്തിയ ഒൻപതുകാരനെ ഇയാൾ ബലമായി പിടിച്ചു കിടത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടി നിലവിളിച്ചപ്പോൾ വായയും മൂക്കും പൊത്തി പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. കുട്ടി പ്രതിയെ തള്ളിമാറ്റി കുതറിയോടിയപ്പോൾ ഇയാൾ കുട്ടിയെ പിടികൂടുകയും വീടിന്റെ ഹാളിലെ ജനൽ കമ്പിയിൽ തുണിക്കഷ്ണം കൊണ്ട് കൈകൾ കൂട്ടികെട്ടുകയും ചെയ്തു.

പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി മണിക്കുട്ടനെതിരെ അഞ്ചൽ പൊലീസ് കേസെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.




Similar Posts