< Back
Kerala
nurul adam
Kerala

9 മാസമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യിൽനിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതി പിടിയിൽ

Web Desk
|
16 Sept 2024 11:16 PM IST

പ്രതി മദ്യലഹരിയിലായിരുന്നു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചയാൾ പിടിയിൽ. അസം സ്വദേശി നൂറുൽ ആദമിനെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്.

അമ്മൂമ്മയുടെ കയ്യിലിരുന്ന കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെ കഴക്കൂട്ടം ജംഗ്ഷനിലാണ് സംഭവം. പ്രതി മദ്യലഹരിയിലായിരുന്നു.

അമ്മൂമ്മയും കുഞ്ഞും മരുന്ന് വാങ്ങാൻ മെഡിക്കൽ സ്റ്റോറിൽ എത്തിയതായിരുന്നു. കുഞ്ഞിനെ പ്രതി കയ്യിൽനിന്ന് പിടിച്ചുവാങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. പിടിവലിക്കിടെ കുഞ്ഞിനും അമ്മൂമ്മക്കും പരിക്കേറ്റു. ഇവരെ പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാട്ടുകാർ ഓടിക്കൂടി പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Tags :
Similar Posts