< Back
Kerala
An autorickshaw fell into the sea at Varkala, Thiruvananthapuram
Kerala

തിരുവനന്തപുരം വര്‍ക്കലയില്‍ ഓട്ടോറിക്ഷ കടലില്‍ വീണു

Web Desk
|
6 July 2023 10:56 PM IST

കടൽക്ഷോഭമുള്ളതിനാൽ ഫയർഫോഴ്‌സ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. എങ്കിലും നാട്ടുകാർ സ്വന്തം നിലയ്ക്ക് രക്ഷാപ്രവർത്തനം തുടരുന്നുണ്ട്

തിരുവനന്തപുരം: വർക്കല ഇടവ മാന്തറ ഭാഗത്ത് ഓട്ടേറിക്ഷ കടലിൽ വീണു. ഡ്രവറും കടലിൽ വീണതായാണ് സംശയം. വർക്കല ഫയർഫോഴ്‌സും നാട്ടുകാരും തെരച്ചിൽ ആരംഭിച്ചു. രാത്രി 8 മണിയോടുകൂടിയാണ് ഓട്ടോ കടലിൽ വീണത്. 50 അടിയോളം താഴ്ച്ചയിലേക്കാണ് ഓട്ടോ വീണത്.

ഓട്ടോ പൂർണമായും തകർന്ന അവസ്ഥയിലാണ്. എടവം ഓടയം സ്വദേശി ഫാറൂഖാണ് ഓട്ടോ ഡ്രൈവർ. ഇദ്ദേഹം ഓട്ടോയിൽ ഉണ്ടായിരുന്നോ എന്നതിന് വ്യക്തതയില്ല. ഓട്ടോയിൽ ഡ്രൈവറുണ്ടെന്ന സംശയത്തിൽ നാട്ടുകാരും ഫയർഫോഴ്‌സും പ്രാഥമികമായി തെരച്ചിൽ നടത്തി. എന്നാൽ കടൽക്ഷോഭമുള്ളതിനാൽ ഫയർഫോഴ്‌സ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. എങ്കിലും നാട്ടുകാർ സ്വന്തം നിലയ്ക്ക് രക്ഷാപ്രവർത്തനം തുടരുന്നുണ്ട്.



Similar Posts