< Back
Kerala

Kerala
എട്ട് വയസ്സുകാരൻ കരിങ്കൽഭിത്തിക്കുള്ളിൽ കുടുങ്ങി; മൂന്നു മണിക്കൂറിലേറെയായി രക്ഷപ്രവർത്തനം തുടരുന്നു
|5 March 2022 8:16 PM IST
കല്ലുകൾ മാറ്റിയാൽ മാത്രമേ പുറത്തെടുക്കാൻ കഴിയുകയുള്ളൂ
കടപ്പുറത്തെ കരിങ്കൽഭിത്തിക്കുള്ളിൽ അകപ്പെട്ട കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. വടകര മുട്ടുങ്ങൽ കക്കാട്ട് പള്ളിക്ക് സമീപത്തെ കടൽക്കരയിലെ കരിങ്കല്ലിനിടയിലാണ് എട്ട് വയസ്സുകാരൻ അകപ്പെട്ടത്. വരാന്റെ തയ്യിൽ മുബീനയുടെ മകൻ ഷിയാസാണ് അകപ്പെട്ടത്. അഞ്ച് മണിയോടെയാണ് സംഭവം. വൈകുന്നേരം മാതാപിതാക്കളോടൊപ്പം ബീച്ചിലെത്തിയതായിരുന്നു. കുട്ടിക്ക് ആരോഗ്യപ്രശ്‌നമില്ല. എന്നാൽ കല്ലുകൾ മാറ്റിയാൽ മാത്രമേ പുറത്തെടുക്കാൻ കഴിയുകയുള്ളൂ. ഫയർഫോഴ്‌സും നാട്ടുകാര്യം രക്ഷാപ്രവർത്തനം നടത്തുന്നു. മൂന്നു മണിക്കൂറിലേറെയായി രക്ഷാപ്രവർത്തനം തുടരുകയാണ്.
An eight-year-old boy was trapped in a gravel road near Vadakara Muttungal Kakkat masjid