< Back
Kerala
ഓമശ്ശേരിയിൽ തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്നു
Kerala

ഓമശ്ശേരിയിൽ തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്നു

Web Desk
|
4 Feb 2023 12:47 PM IST

ഓമശ്ശേരി ടൗണിന് സമീപം താമസിക്കുന്ന ലളിതയുടെ മാലയാണ് കവർന്നത്.

ഓമശ്ശേരി: തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഓമശ്ശേരി ടൗണിന് സമീപം താമസിക്കുന്ന ലളിതയുടെ മാലയാണ് കവർന്നത്. ഏഴ് മണിയോടെ കോളിങ് ബെൽ കേട്ട് വാതിൽ തുറന്നപ്പോൾ വയോധികയെ ആക്രമിച്ച് മാല കവർന്ന് രക്ഷപ്പെടുകയായിരുന്നു.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലളിത നൽകിയ സൂചനകൾ പ്രകാരം സമാനമായ കേസുകളിൽ പ്രതിയായ ഒരു വ്യക്തിതന്നെയാണ് മാല കവർന്നത് എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു.

Similar Posts