< Back
Kerala

Kerala
തൃശ്ശൂരില്‍ വയോധികയെ തലക്കടിച്ച് കൊന്നു
|2 Feb 2023 10:23 AM IST
മേഷണശ്രമത്തിനിടെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ്
തൃശൂർ: വാടാനപ്പള്ളിയിൽ അധ്യാപികയെ തലക്കടിച്ച് കൊലപ്പെടുത്തി. വാടാനപ്പള്ളി സി പേൾ ബാറിനു സമീപം വീട്ടിൽ തനിച്ചു താമസിച്ചിരുന്ന വാലപ്പറമ്പിൽ വസന്തയാണ് കൊല്ലപ്പെട്ടത്. തളിക്കുളം എസ്.എൻ.യു.വി.പി സ്‌ക്കൂളിലെ അധ്യാപികയായിരുന്നു.
ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. ഇവരുടെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണ്ണമാല നഷ്ടപ്പെട്ടതായി സംശയിക്കുന്നുണ്ട്. മോഷണത്തിന്റെ ഭാഗമായാണ് കൊലപാതകം എന്നാണ് സൂചന. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും മരിച്ചിരുന്നു. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജയരാജ് എന്ന മണിയാണ് കസ്റ്റഡിയിലായത്.