< Back
Kerala
Kerala
തൃശൂര്‍ കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു
|19 Jan 2022 6:47 AM IST
മദപ്പാടുള്ള ആനയെയാണ് എഴുന്നള്ളിച്ചതെന്ന് ആക്ഷേപമുണ്ട്
തൃശൂർ കൂർക്കഞ്ചേരിയിൽ തൈപ്പൂയ ആഘോഷത്തിനിടെ ആനയിടഞ്ഞു. ഊട്ടോളി അനന്തൻ എന്ന ആനയാണ് ഇടഞ്ഞത്. മദപ്പാടുള്ള ആനയെയാണ് എഴുന്നള്ളിച്ചതെന്ന് ആക്ഷേപമുണ്ട്. കൂർക്കഞ്ചേരി മഹാദേവ ക്ഷേത്രത്തിലെ തൈപ്പൂയ ആഘോഷങ്ങളുടെ ഭാഗമായി കണിമംഗലത്ത് നിന്നുമുള്ള പൂരത്തിന് എഴുന്നെള്ളിച്ചതായിരുന്നു ആനയെ.
പഞ്ചവാദ്യം കൊട്ടിക്കലാശത്തിനിടെ ആന പ്രകോപിതനാകുകയായിരുന്നു. ആനപ്പുറത്ത് നാല് പേരുണ്ടായിരുന്നതിൽ ആദ്യമേ രണ്ട് പേർ താഴേക്ക് ചാടി രക്ഷപ്പെട്ടു. ആളുകൾ ചിതറി ഓടി. ഒരു മണിക്കൂറിലധികം നേരം നീണ്ട പ്രയത്നത്തിനൊടുവിലാണ് ആനയെ തളച്ചത്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ വലിയ ആൾക്കൂട്ടമില്ലാതിരുന്നത് അപകടമൊഴിവാക്കി.