< Back
Kerala

Kerala
കോട്ടയം പരുന്തുംപാറയിൽ ഇടഞ്ഞ ആന കിണറ്റിൽ വീണു
|2 Dec 2021 7:22 PM IST
വണ്ടിയുടെ ശബ്ദം കേട്ട് ഭയന്ന പിടിയാന മെയിൻ റോഡിലൂടെ ഓടിയ ശേഷം പ്രദേശവാസിയുടെ കിണറ്റിലേയ്ക്കാണ് കാലെടുത്തു വച്ചത്
കോട്ടയം പനച്ചിക്കാട് പരുന്തുംപാറയിൽ വണ്ടിയുടെ ഹോണടി ശബ്ദം കേട്ട് ഇടഞ്ഞ പിടിയാന കിണറ്റിൽ വീണു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പനച്ചിക്കാട് പെരിഞ്ചേരിക്കുന്ന് ഭാഗത്ത് തടിപിടിക്കാൻ എത്തിയതായിരുന്നു പാലാ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കല്യാണി എന്ന പിടിയാന. വണ്ടിയുടെ ശബ്ദം കേട്ട് ഭയന്ന പിടിയാന മെയിൻ റോഡിലൂടെ ഓടിയ ശേഷം പ്രദേശവാസിയുടെ കിണറ്റിലേയ്ക്കാണ് കാലെടുത്തു വച്ചത്. മുൻകാൽ തെന്നി വീണ ആനയുടെ തുമ്പിക്കൈയ്ക്കും നാവിനും മുറിവേറ്റു. ആനയെ തളയ്ക്കാൻ എത്തിയ സഹായിക്കും വിരലിന് നേരിയ പരിക്കേറ്റു. പാപ്പാന്റെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ആനയെ ശാന്തനാക്കി. ഇതേ തുടർന്ന് വലിയ അത്യാഹിതം ഒഴിവായി.