< Back
Kerala

Kerala
കോടനാട് താണിപ്പാറയില്‍ കിണറ്റില്‍ വീണ ആന ചരിഞ്ഞു
|15 April 2023 10:29 AM IST
ഡി.എഫ്.ഒ സംഭവ സ്ഥലത്ത് എത്താതെ ആനയെ പുറത്തെടുക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ
എറണാകുളം: കോടനാട് താണിപ്പാറയില്‍ കാട്ടാന സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ് ചെരിഞ്ഞു. മുല്ലശ്ശേരി തങ്കന്റെ വീട്ടു കിണറ്റിലാണ് ആന വീണത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. വനം വകുപ്പ് ഉദ്യോഗസ്ഥരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും എത്തി ആനയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു.
ആനയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആനയുടെ ശല്യം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തോളം ആനകളുടെ ശല്യം പ്രദേശത്ത് ഉണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു. ഡി.എഫ്.ഒ സംഭവ സ്ഥലത്ത് എത്താതെ ആനയെ പുറത്തെടുക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ. സംഭവ സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. ബെന്നി ബഹനാൻ എം.പി സംഭവ സ്ഥലം സന്ദർശിച്ചിരുന്നു.

