Kerala

Kerala
'ക്ഷമ വേണം സമയമെടുക്കും'; കനാലിൽ ഇറങ്ങി മണിക്കൂറുകളോളം നീരാടി ആന | വീഡിയോ
|5 Feb 2024 2:49 PM IST
ചന്ദനക്കുടം നേർച്ചക്ക് കൊടിയേറ്റവുമായി പോയിരുന്ന ആനയാണ് കനാലിന് നടുവിൽ നിന്നത്
മലപ്പുറം: വെളിയംകോട് നേർച്ചക്ക് കൊടിയേറ്റവുമായി വന്ന ആന കനാലിൽ ഇറങ്ങി നീരാടിയത് മണിക്കൂറുകളോളം. ഇന്നും നാളെയുമായി നടക്കുന്ന പ്രശസ്ഥമായ വെളിയംകോട് ചന്ദനക്കുടം നേർച്ചക്ക് കൊടിയേറ്റവുമായി പോയിരുന്ന ആനയാണ് കനാൽ കടക്കുന്നതിനിടെ കനാലിന് നടുവിൽ നിന്നത്.
മാറഞ്ചേരി മാരാമറ്റത്ത് പൂക്കൈതക്കടവിന് സമീപത്തെ കനാൽ കടക്കുന്നതിനിടെയാണ് മോഹനൻ എന്ന ആന കനാലിൽ നിൽപ്പുറപ്പിച്ചത്. പത്തര മണിയോടെയാണ് സംഭവം ഒരു മണിക്കൂറിലതികം പാപ്പാനെയും നാട്ടുകാരെയും വട്ടം കറക്കിയാണ് ആന കരക്ക് കയറിയത്.

