< Back
Kerala

Kerala
ലോഡ്ജ് ജീവനക്കാരനെ മർദിച്ച സംഭവം; ഒരാൾ കൂടി പിടിയിൽ
|1 Oct 2023 9:19 AM IST
മർദനത്തിൽ രാജന്‍റെ മൂക്കിന് സാരമായി പരിക്കേറ്റിട്ടുണ്ട്
കൽപ്പറ്റ: മാനന്തവാടിയില്‍ ലോഡ്ജ് ജീവനക്കാരന് ക്രൂര മർദനമേറ്റ സംഭവത്തിൽ ഒരാള്‍കൂടി പൊലീസ് പിടിയിൽ. കോടിയേരി മൂഴിക്കര ശ്രീരാഗ് വീട്ടിൽ മിൽഹാസ് (22) നെയാണ് പിടികൂടിയത്.
മിൽഹാസിന്‍റെ സുഹൃത്ത് ഷമീറിനെ ഇന്നലെ വൈകീട്ട് കസ്റ്റഡിയിലെടുത്തിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മാനന്തവാടി സന്നിധി ലോഡ്ജിലെ ജീവനക്കാരനായ രാജനെ യുവാക്കള്‍ മർദിച്ചത്. മുറി അന്വേഷിച്ച് ലോഡ്ജിലെത്തിയ യുവാക്കളോട് അഡ്വാൻസ് ചോദിച്ചപ്പോഴായിരുന്നു രാജന് മർദനമേറ്റത്. മർദനത്തിൽ രാജന്‍റെ മൂക്കിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച പ്രതികളുടെ ബൈക്കിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

