< Back
Kerala
പത്തനംതിട്ടയിൽ മദ്യപസംഘം ഓടിച്ച വാഹനമിടിച്ച് വൃദ്ധൻ മരിച്ചു
Kerala

പത്തനംതിട്ടയിൽ മദ്യപസംഘം ഓടിച്ച വാഹനമിടിച്ച് വൃദ്ധൻ മരിച്ചു

Web Desk
|
25 Sept 2022 7:07 PM IST

കൈപ്പട്ടൂർ സ്വദേശി ഞാറകൂട്ടത്തിൽ ജെയിംസാണ് മരിച്ചത്

പത്തനംതിട്ട: കൈപ്പട്ടൂരിൽ മദ്യപസംഘം ഓടിച്ച വാഹനമിടിച്ച് വൃദ്ധൻ മരിച്ചു. കൈപ്പട്ടൂർ സ്വദേശി ഞാറകൂട്ടത്തിൽ ജെയിംസാണ് മരിച്ചത്. മദ്യലഹരിയിൽ വാഹനമോടിച്ച രണ്ട് പേരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മലയാലപ്പുഴ സ്വദേശി രജീഷ് സുഹൃത്ത് പട്ടാഴി സ്വദേശി അർച്ചന എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവർക്കുമെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തു.

ഇരുവരും സഞ്ചരിച്ചരിച്ച കാർ അമിതവേഗതയിലെത്തി മൂന്ന് വാഹനങ്ങളെ ഇടിച്ചതിന് ശേഷം റോഡിരികിലുണ്ടായിരുന്ന ജെയിംസിനെ ഇടിക്കുകയായിരുന്നു. ജെയിംസ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.സംഭവത്തിൽ മദ്യപിച്ച് വാഹനമോടിച്ച രജീഷിനും അർച്ചനയ്ക്കും പരിക്കേറ്റിട്ടുണ്ട്.

Similar Posts