< Back
Kerala

Kerala
കോഴിക്കോട് നടക്കാവിൽ പഴയ പെട്രോള്‍ പമ്പിന്‍റെ ടാങ്കിന് തീപിടിച്ചു
30 July 2021 11:43 AM IST
ക്രിസ്ത്യൻ കോളജിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിലെ പഴയ ഡീസല്‍ ടാങ്കിലാണ് തീപിടിത്തമുണ്ടായത്
കോഴിക്കോട് നടക്കാവിൽ പഴയ പെട്രോള്‍ പമ്പിന്‍റെ ടാങ്കിന് തീപിടിച്ചു. ആളപായവും നാശനഷ്ടങ്ങളും ഇത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ക്രിസ്ത്യൻ കോളജിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിലെ പഴയ ഡീസല്‍ ടാങ്കിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ മുമ്പ് വര്‍ക്ക് ഷോപ്പുകളും മറ്റു കടകളും പ്രവര്‍ത്തിച്ചിരുന്നു. ഇതിന് അടുത്തുണ്ടായിരുന്ന വാഹനങ്ങള്‍ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ഫയർഫോഴ്സ് യൂണിറ്റെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.