< Back
Kerala

Kerala
കോൺഗ്രസിൽ നിന്നും സി.പി.എമ്മിൽ നിന്നും ഇനിയും സന്തതികളും കാരണവന്മാരും ബി.ജെ.പിയിലെത്തും: എ.എൻ രാധാകൃഷ്ണൻ
|7 April 2023 11:13 AM IST
'എ.കെ ആന്റണിയുടെ ജീവിതചര്യകളെ മാതൃകാപരമായി ഉൾക്കൊള്ളുന്ന ആളുകളാണ് ഞങ്ങൾ'
കോഴിക്കോട്: എ.കെ ആന്റണിയെ അപമാനിച്ചിട്ടില്ലെന്ന് ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണൻ. അനിൽ ആന്റണി ബിജെപിയിലേക്ക് വന്നത് വലിയ മുതൽക്കൂട്ടാണ്. കോൺഗ്രസ്സിൽ നിന്നും ഇടതുപക്ഷത്ത് നിന്നും കാരണവന്മാരും മക്കളും ബിജെപിയിൽ എത്തുമെന്നും എ.എൻ.രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
'ഘട്ടം ഘട്ടമായി എല്ലാവരും എത്തും. എ.കെ ആന്റണിയെ വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. അദ്ദേഹത്തിന്റെ ജീവിതചര്യകളെ മാതൃകാപരമായി ഉൾക്കൊള്ളുന്ന ആളുകളാണ് ഞങ്ങൾ. അദ്ദേഹത്തിന്റെ സുന്ദരനായ പുത്രനെ ലഭിച്ചതിൽ കൃതാർത്ഥരാണ് ഞങ്ങൾ. കോൺഗ്രസുകാർക്ക് തിരിച്ചറിവില്ലാത്തതുകൊണ്ടാണ് അനിൽ ആന്റണിയെ കുറിച്ച് അബദ്ധജഡിലമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.