< Back
Kerala
AN Radhakrishnan

എ.എന്‍ രാധാകൃഷ്ണന്‍

Kerala

ഒടുവിൽ മലയാറ്റൂർ മലകയറ്റം പൂർത്തിയാക്കി എ.എൻ രാധാകൃഷ്ണൻ

Web Desk
|
16 April 2023 11:43 AM IST

ദുഃഖ വെള്ളി ദിവസം മലകയറാന്‍ രാധാകൃഷ്ണന്‍ എത്തിയിരുന്നെങ്കിലും മലകയറ്റം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല

കൊച്ചി: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ പുതുഞായർ ദിനത്തിൽ മലയാറ്റൂർ മല കയറി. പ്രാദേശിക ബി.ജെ.പി പ്രവർത്തകരോടൊപ്പമാണ് മലയാറ്റൂരിൽ എത്തിയത്. ക്രിസ്ത്യൻ വിഭാഗത്തെ ബി.ജെ.പിയോട് അടുപ്പിക്കുന്നതിന്റെ ഭാഗമായി ദുഃഖ വെള്ളി ദിവസം മലകയറാന്‍ രാധാകൃഷ്ണന്‍ എത്തിയിരുന്നെങ്കിലും മലകയറ്റം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. മലകയറ്റം പൂർത്തിയാകാതെ തിരിച്ചിറങ്ങിയത് വ്യാപക വിമർശനത്തിന് കാരണമായിരുന്നു. പാർട്ടിക്കുള്ളിൽ നിന്നു തന്നെ വിമർശനമുയർന്നു.

Watch Video Report

Similar Posts