< Back
Kerala
മദ്രസ വിദ്യാർത്ഥിയെ ആക്രമിച്ച കേസിലെ മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ പ്രതിയെ അജ്ഞാതർ ആക്രമിച്ചു
Kerala

മദ്രസ വിദ്യാർത്ഥിയെ ആക്രമിച്ച കേസിലെ മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ പ്രതിയെ അജ്ഞാതർ ആക്രമിച്ചു

ijas
|
2 Nov 2021 9:44 AM IST

കഴിഞ്ഞ 19 ന് മദ്രസ്സ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന ആനപ്പടി ഫലാഹുൽ മുസ്‍ലിമീൻ മദ്രസ്സയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ചെമ്മല റഷീദിന്‍റെ മകൻ ഖാജയെ രാമനാഥൻ ആക്രമിച്ചിരുന്നു

ചെട്ടിപ്പടി കുപ്പിവളവില്‍ മദ്രസ വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസിലെ മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ പ്രതിയെ അജ്ഞാതർ ആക്രമിച്ചു. ചെട്ടിപ്പടി കുപ്പിവളവിലെ തുന്നര് കണ്ടി രാമനാഥനാണ് പാൽ വിതരണം കഴിഞ്ഞ് മടങ്ങവെ ബൈക്കിലെത്തിയ രണ്ടു പേര്‍ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ചെന്നാരോപിച്ച് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.

കഴിഞ്ഞ 19 ന് മദ്രസ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന ആനപ്പടി ഫലാഹുൽ മുസ്‍ലിമീൻ മദ്രസയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ചെമ്മല റഷീദിന്‍റെ മകൻ ഖാജയെ രാമനാഥൻ ആക്രമിച്ചിരുന്നു. വിദ്യാര്‍ത്ഥിയെ ആക്രമിച്ച സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിക്ക് മാനസിക പ്രശ്നമുള്ളതായി അറിയിച്ചിരുന്നു. എന്നാല്‍ മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ രാമനാഥന്‍ തീവ്ര ചിന്താഗതിക്കാരനാണെന്നും മാനസികമായി ഒരു പ്രശ്നവും ഇതുവരെ വരെയുള്ളതായി അറിയില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.


അതെ സമയം രാമനാഥൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ അന്വേഷണമാരംഭിച്ചതായി സ്റ്റേഷൻ ഓഫീസർ ഹണി കെ ദാസ് അറിയിച്ചു.

Similar Posts