< Back
Kerala

Kerala
തൊഴിലാളികൾ എത്ര പണിയെടുത്താലും കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാൻ കഴിയില്ല: ആനത്തലവട്ടം ആനന്ദൻ
|3 Jan 2023 6:18 PM IST
സർക്കാർ സഹായമില്ലാതെ കെ.എസ്.ആർ.ടി.സിക്ക് നിലനിൽക്കാനാവില്ലെന്നും ആനത്തലവട്ടം പറഞ്ഞു.
തിരുവനന്തപുരം: സർക്കാർ സഹായമില്ലാതെ കെ.എസ്.ആർ.ടി.സി നിലനിൽക്കില്ലെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. തൊഴിലാളികൾ എത്ര പണിയെടുത്താലും കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാൻ കഴിയില്ല. സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയാൽ ലാഭത്തിലാകുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ, ആറ് മാസമായിട്ടും ഒന്നും സംഭവിച്ചില്ല. കെ.എസ്.ആർ.ടി.സി അടച്ചുപൂട്ടാൻ മാനേജ്‌മെന്റ് ആർക്കെങ്കിലും അച്ചാരം കൊടുത്തിട്ടുണ്ടെങ്കിൽ അത് നടക്കില്ലെന്നും ആനത്തലവട്ടം പറഞ്ഞു.