< Back
Kerala

Kerala
കൊച്ചിയിൽ വിമാനമിറങ്ങി വീട്ടിലേക്ക് മടങ്ങുംവഴി ബസപകടം; ചെമ്മാട് സ്വദേശിനിക്ക് ദാരുണാന്ത്യം
|16 Oct 2022 8:54 AM IST
മലപ്പുറം സ്വദേശി സലീന (38) യാണ് മരിച്ചത്. കെഎസ്ആർടിസി ബസ് സ്റ്റാന്റിന് മുന്നിലാണ് അപകടം നടന്നത്.
എറണാകുളം: അങ്കമാലിയിൽ കെഎസ്ആർടിസിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു. മലപ്പുറം സ്വദേശി സലീന (38) ഷാഫിയാണ് മരിച്ചത്. രാവിലെ 5.45 ഓടെ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് മുന്നിലാണ് അപകടം നടന്നത്.
കെഎസ്ആർടിസി ബസിലെ യാത്രക്കാരിയായിരുന്നു മരിച്ച സലീന. സൗദിയിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങി സ്വദേശമായ ചെമ്മാട്ടേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. സ്റ്റാൻഡിലേക്ക് കയറുകയായിരുന്ന കെഎസ്ആർടിസി ലോ ഫ്‌ളോർ ബസിന് പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് തകർന്ന് പിൻവശത്തിരുന്ന യാത്രക്കാരിയായ സെലീന ഷാഫി റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു.